
കായംകുളം: സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യകന്യകാശിൽപം ഇനി കായംകുളത്തിന് സ്വന്തം. 43 അടി നീളവും 26 അടി പൊക്കവുമുള്ള മത്സ്യകന്യകാശിൽപം തീർത്തത് കേരള സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ ശിൽപി ജോൺസ് കൊല്ലക്കടവ്.
തൊഴിലാളികളടക്കം മൂന്നര വർഷമെടുത്താണിത് പൂർത്തിയാക്കിയത്. ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ പൊതുശിൽപം എന്ന ഖ്യാതി കൂടി പുതിയ ശിൽപത്തിനുണ്ട്. ടൂറിസം വകുപ്പ് ശിൽപനിര്‍മാണത്തിനായി 6,40,000 രൂപയാണ് അനുവദിച്ചതെങ്കിലും ശിൽപിയ്ക്ക് 14 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments