മധുര: തിരുച്ചെന്തൂർ കടൽത്തീരത്ത് കടൽ പിന്മാറിയപ്പോൾ 200 വർഷം പഴക്കമുള്ള വിഗ്രഹം ഉയർന്നു വന്നു. ഇരുകൈകളിലും രുദ്രാക്ഷം ധരിച്ച മഹർഷിയുടെ പ്രതിമ തകർന്ന നിലയിലാണ് ഉള്ളത്. ഏതാണ്ട് 200 വർഷം പഴക്കം കണക്കാക്കപ്പെടുന്നു.
മറ്റൊരു നാഗർ വിഗ്രഹവും ഒരടി പൊക്കമുള്ള സ്ത്രീ സാലഭന്ജികാ രൂപത്തിന്റെ വിഗ്രഹവും അതിനടുത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈ പുരാതന വിഗ്രഹങ്ങളെ ഭക്തർ എടുത്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
കടൽത്തീരത്ത് മണലിൽ നിന്ന് കണ്ടെത്തിയ വിഗ്രഹങ്ങൾ സംരക്ഷിക്കാൻ ഹിന്ദുമത ചാരിറ്റീസ് വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ഭക്തരുടെ ആവശ്യം. അമാവാസി പൗർണ്ണമി ദിനങ്ങളോടാനുബന്ധിച്ച് തിരുച്ചെന്തൂരിൽ കടൽ പിന്മാറുകയും തിരികെ കയറുകയും ചെയ്യുന്നാണ് പ്രതിഭാസം സാധാരണമാണ്.
ഇങ്ങനെ കടലിന് മാറ്റമുണ്ടാകുമ്പോൾ നിരവധി ചരിത്ര നിധികൾ ലഭ്യമാകുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി തിരുച്ചെന്തൂരിൽ കടൽക്ഷോഭം തുടരുകയാണ്.
Post Your Comments