രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ ആന്ധ്രപ്രദേശിലെ കുർണൂലിൽ നിർമ്മിക്കും. പ്രതിമയുടെ ശിലാസ്ഥാപന കർമ്മം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർവഹിച്ചു. വീഡിയോ കോൺഫറൻസിംഗ് മുഖാന്തരമാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. 108 അടി ഉയരത്തിലാണ് ശ്രീരാമ പ്രതിമ ഉയരുക. കുർണൂലിലെ മന്ത്രാലയത്തിലാണ് പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
മന്ത്രാലയം ദാസ് സാഹിത്യം പ്രകൽപത്തിന്റെ കീഴിലാണ് പ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഏകദേശം 500 കോടി രൂപ ചെലവിലാണ് പ്രതിമ നിർമ്മിക്കുക. തുംഗഭദ്ര നദിയുടെ തീരത്താണ് പ്രതിമ ഉയരുക. ഏകദേശം രണ്ടര വർഷത്തിനുള്ളിൽ പ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ലോകമെമ്പാടും സനാതന ധർമ്മത്തിന്റെ സന്ദേശം നൽകുക എന്നതാണ് പ്രതിമയുടെ നിർമ്മാണ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, വൈഷ്ണവ പാരമ്പര്യം ഇന്ത്യയിലും ലോകത്തും കൂടുതൽ വ്യാപിപ്പിക്കുകയാണ് മന്ത്രാലയം ദാസ് സാഹിത്യ പ്രകൽപത്തിന്റെ പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
Also Read: വെള്ളക്കെട്ടിൽ ആഴത്തിലുള്ള കുഴിയിൽ വീണ് കുഞ്ഞു സഹോദരങ്ങൾക്ക് ജീവൻ നഷ്ടമായി
Post Your Comments