ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ സരയൂ നദീ തീരത്ത് സ്ഥാപിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍ . 823 അടി ഉയരമുള്ള ശ്രീരാമ പ്രതിമ, ഹരിയാനയിലെ മനേസറിലെ ഒരു ഫാക്ടറിയിലാണ് രൂപപ്പെടുന്നത്. ഹരിയാനയില്‍ നിന്നുള്ള പ്രശസ്ത ശില്‍പി നരേന്ദര്‍ കുമാവതിനെയാണ് ഈ സ്മാരക പ്രതിമയുടെ രൂപീകരണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ലോക റെക്കോര്‍ഡില്‍ ഈ പ്രതിമ ഇടം നേടുമെന്നാണ് സൂചനകള്‍.
13,000 ടണ്‍ ഭാരമുള്ളതാകും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ പ്രതിമ . ഗുജറാത്തിലെ കെവാഡിയയിലുള്ള സര്‍ദാര്‍ പട്ടേലിന്റെ 790 അടി പ്രതിമയുടെ നിലവിലെ റെക്കോര്‍ഡ് മറികടന്ന് ലോക റെക്കോര്‍ഡില്‍ ഈ പ്രതിമ ഇടം നേടുമെന്നാണ് സൂചനകള്‍.
നരേന്ദര്‍ കുമാവത് ഈ പ്രതിമയെ സ്വദേശി കരകൗശലത്തിന്റെ പ്രതീകമായി വിഭാവനം ചെയ്യുന്നു . ഇന്ത്യയില്‍ പൂര്‍ണ്ണമായും രൂപകല്‍പന ചെയ്ത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായി ഇത് മാറും. പ്രതിമ നിര്‍മ്മാണത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംഗീകാരം നല്‍കിക്കഴിഞ്ഞു.
Post Your Comments