വത്തിക്കാന്‍: ഇറ്റലിയില്‍ മത്സ്യകന്യകയുടെ ശില്‍പ്പത്തിന് വ്യാപക വിമര്‍ശനം ഉയരുന്നു. ‘പ്രകോപനപരമായത്’ എന്ന് പറഞ്ഞുകൊണ്ടാണ് ശില്‍പത്തിന് നേരെ വിമര്‍ശനം ഉയരുന്നത്.
പുഗാലിയയിലുള്ള മത്സ്യബന്ധനത്തെ അടിസ്ഥാനമാക്കി കഴിയുന്ന ഒരു ഗ്രാമത്തിനായി ലുയിജി റോസ്സോ ആര്‍ട്ട് സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് പ്രസ്തുത ശില്‍പം സൃഷ്ടിച്ചത്. വലിയ സ്തനങ്ങളുള്ള ഒരു മത്സ്യകന്യകയുടേതാണ് ശില്‍പം. പ്രശസ്ത ശാസ്ത്രജ്ഞയായ റീത്ത ലെവി-മൊണ്ടാല്‍സിനിയുടെ പേരിലുള്ള ഒരു സ്‌ക്വയറിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ശില്‍പം ഇതുവരെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടില്ല. എന്നാല്‍, ഇപ്പോള്‍ തന്നെ ശില്‍പത്തിനെതിരെ വലിയ തരത്തിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. തികച്ചും അനുചിതം എന്നാണ് വിമര്‍ശകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
Read Also: തന്നെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിയോട് ഭർത്താവിന്‍റെ പ്രതികാരം
ഇറ്റാലിയന്‍ നടിയായ ടിസിയാന ഷിയവാരല്ലിയും ഇന്‍സ്റ്റാഗ്രാമില്‍ ശില്‍പത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്ക് വച്ചു. അത് ശാസ്ത്രജ്ഞയെ പ്രതിനിധീകരിക്കുന്നതായി തോന്നുന്നില്ല എന്നായിരുന്നു നടിയുടെ അഭിപ്രായം. അതുപോലെ രണ്ട് സിലിക്കണ്‍ സ്തനങ്ങള്‍ ഉള്ള, വലിയ പിന്‍ഭാഗമുള്ള ഇത്തരം മത്സ്യകന്യകമാര്‍ തന്റെ അറിവിലില്ല എന്നും നടി പറഞ്ഞു.
എന്നാല്‍, ലുയിജി റോസ്സോ ആര്‍ട്ട് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ അഡോള്‍ഫോ മാര്‍സിയാനോ ഈ വിമര്‍ശനങ്ങളെയെല്ലാം തള്ളിക്കളഞ്ഞു. അതുപോലെ, വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ ഒരു മോഡല്‍ പങ്ക് വച്ചപ്പോള്‍ സ്ഥലത്തെ അധികൃതര്‍ അത് അംഗീകരിച്ചു എന്നും അധ്യാപകന്‍ പറഞ്ഞു. കൂടാതെ, അധ്യാപകന്‍ മറ്റെല്ലാ വിമര്‍ശനങ്ങളെയും തള്ളിക്കളയുകയും ഇത് ശരിക്കും സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നതാണ് എന്നും പറഞ്ഞു. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ശില്‍പ്പത്തെ ചൊല്ലി വാദപ്രതിവാദങ്ങളുയരുകയാണ്.
Post Your Comments