KeralaLatest News

എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവം, ബീഹാര്‍ സ്വദേശി അറസ്റ്റില്‍

പ്രതി മാനസികരോഗിയാണെന്ന് സംശയിക്കുന്നതായി പോലീസ്

കൊച്ചി: എറണാകുളത്ത് ​ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ ബീഹാര്‍ സ്വദേശി അറസ്റ്റില്‍. ഇയാള്‍ മാനസികരോഗിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ബീഹാര്‍ സ്വദേശിയായ ദീപു എന്നയാളാണ് എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമ തകര്‍ത്തതെന്ന് കണ്ടെത്തിയതായി സെൻട്രല്‍ സ്റ്റേഷൻ എസ്ഐ ജോസഫ് സാജൻ വ്യക്തമാക്കി.

സംഭവം നടന്ന ദിവസം വഴിയിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ഇയാള്‍ ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്നിടത്ത് കയറി പ്രതിമയുടെ തലതാഴേക്ക് തള്ളിയിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button