Latest NewsIndia

മോഷണം: മധ്യവയസ്‌കനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

വീട്ടിലെത്തിയ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ഇയാളെ മരത്തില്‍ കെട്ടിയിട്ട് തല്ലുകയായിരുന്നു

ഗുജറാത്ത്: മോഷണത്തിനെത്തിയ മധ്യവയ്ക്കനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഗുജറാത്തിലെ ബാനസക്ത ജില്ലയിലെ ഒരു വീട്ടില്‍ മോഷ്ടാക്കാനെത്തിയ 50 വയസോളം പ്രായം തോന്നിക്കുന്ന ആളെയാണ് ജനക്കൂട്ടം കെട്ടിയിട്ട് തല്ലിക്കൊന്നത്. അമ്രത് പ്രജാപതി എന്നയാളുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. എന്നാല്‍ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പ്രജാപതിയുടെ വീട്ടിലെത്തിയ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ഇയാളെ മരത്തില്‍ കെട്ടിയിട്ട് തല്ലുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും മധ്യവയസ്‌കന്‍ മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഏകദേശം 50 ഓളം ആളുകളാണ് ഇയാളെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. എല്ലാവരെയും തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്. അമ്രത് പ്രജാപതി, ശിവ പ്രജാപതി, ദശ്രത് പ്രജാപതി, ജയന്തി പ്രജാപതി, ബാബു പ്രജാപതി, ദേവി താക്കൂര്‍ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button