Latest NewsIndia

മകനെ ചികിത്സിക്കാന്‍ വേണ്ടി മോഷണം നടത്തിയ തയ്യല്‍ക്കാരന്‍ നടത്തിയത് 30 കൊലപാതകങ്ങള്‍

വിവിധ സംസ്ഥാനങ്ങളിലായി പന്ത്രണ്ടോളം സംഘങ്ങളുടെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഇയാള്‍ പെട്ടെന്ന് പണക്കാരനാകാനാണ് മോഷണവും കൊലപാതകവും സ്ഥിരമാക്കിയതെന്നാണ് പോലീസിന് മൊഴി നല്‍കി

ഭോപ്പാല്‍: അപകടത്തില്‍ പരിക്കേറ്റ മകന്റെ ചികിത്സയ്ക്കായി ആദ്യമായി നടത്തിയ മോഷണം പിന്നീട് മധ്യപ്രദേശിലെ തയ്യൽക്കാരന് അതൊരു ലഹരിയായി. മോഷണം ഒരു ശീലമായി മാറ്റിയപ്പോള്‍ ഇതിനിടയിൽ തയ്യല്‍ക്കാരന്‍ കൊലപ്പെടുത്തിയത് മുപ്പത് പേരെ. ട്രക്കില്‍ നിന്ന് സാധനം മോഷ്ടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ അറസ്റ്റ് ചെയ്ത തയ്യല്‍ക്കാരനെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

വിവിധ സംസ്ഥാനങ്ങളിലായി പന്ത്രണ്ടോളം സംഘങ്ങളുടെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഇയാള്‍ പെട്ടെന്ന് പണക്കാരനാകാനാണ് മോഷണവും കൊലപാതകവും സ്ഥിരമാക്കിയതെന്നാണ് പോലീസിന് മൊഴി നല്‍കി. ആദേശ് കാബ്രാ എന്ന നാല്‍പ്പത്തെട്ടുകാരനാണ് പോലീസ് പിടിയിലായത്. മോഷണത്തിന് ശേഷം കൊലപ്പെടുത്തുന്നതല്ലാതെ ക്വട്ടേഷന്‍ അനുസരിച്ചും ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ആദേശ് പോലീസിനോട് വ്യക്തമാക്കി. ട്രെക്ക് പരിശോധിച്ചപ്പോള്‍ ഡ്രൈവറും ക്ലീനറും കൊല്ലപ്പെട്ട നിലയില്‍ കണ്ടെതോടെയാണ് പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തത്.

Also Read: വിവാഹ സത്ക്കാരത്തില്‍ ഭക്ഷണം തികഞ്ഞില്ല : വീട്ടില്‍ മദ്യപസംഘം അഴിഞ്ഞാടി

മധ്യപ്രദേശിന് പുറമെ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇയാള്‍ കൊലപാതകം നടത്തിയിട്ടുണ്ട്. ശാന്ത സ്വഭാവിയായി തയ്യല്‍ക്കട നടത്തിയിരുന്ന ഇയാളെക്കുറിച്ച് ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല. ചെയ്ത കാര്യങ്ങളേക്കുറിച്ച് ആദേശ് കാബ്രായ്ക്ക് കുറ്റബോധമില്ലെന്നും പോലീസ് വ്യക്തമാക്കി. ആഗസ്റ്റ് 12 ന് ഭോപ്പാലിലേക്ക് 50 ടണ്‍ ഇരുമ്പുമായി പോയ ട്രക്കിനെ കണ്ടെത്താനുള്ള അന്വേഷണമാണ് ആദേശിനെ കുടുക്കിയത്. ഇയാളില്‍ നിന്ന് മോഷണ മുതല്‍ വാങ്ങി വില്‍ക്കാന്‍ സഹായിച്ചിരുന്ന ഏഴു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

ആദ്യ കാലങ്ങളില്‍ മയക്കികിടത്തി മോഷണമായിരുന്നു ഇയാളുടെ രീതി എന്നാല്‍ തെളിവുകൾ നശിപ്പിക്കാൻ ബുദ്ധിമുട്ടായതോടയാണ് ഇയാള്‍ ഇരകളെ കൊലപ്പെടുത്താന്‍ തുടങ്ങിയത്. അപകടത്തില്‍ പരിക്കേറ്റ മകന്റെ ചികില്‍സയ്ക്ക് വേണ്ടിയായിരുന്നു ആദ്യം മോഷണം തുടങ്ങിയതെന്നും പിന്നീട് മോഷണം വേഗത്തില്‍ പണം സ്വരൂപിക്കാനുള്ള വഴിയായി മാറുകയായിരുന്നെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button