KeralaNews

പെരുമ്പാവൂരിൽ ഏഴേകാൽക്കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

ചെറുവേലിക്കുന്നത്ത് ഇയാൾ നടത്തുന്ന മീൻകടയിൽ ഫ്രിഡ്ജിനകത്ത് പ്ലാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്

പെരുമ്പാവൂർ : ഏഴേകാൽക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ തനാർ പറ സ്വദേശി നയൻ ഖാൻ (27) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.  ചെറുവേലിക്കുന്നത്ത് ഇയാൾ നടത്തുന്ന മീൻകടയിൽ ഫ്രിഡ്ജിനകത്ത് പ്ലാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ഇൻസ്പെക്ടർ ടി.എം സുഫി, എസ്.ഐമാരായ റിൻസ്.എം തോമസ്, പി.എം റാസിഖ്, വിനിൽ ബാബു, സി.പി.ഒമാരായ ടി.കെ സന്ധ്യ, കെ.ആർ ധനീഷ്, പി.എസ് സിബിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button