ആലപ്പുഴ: വിവാഹ സത്ക്കാരത്തിനിടെ ഭക്ഷണം തികയാഞ്ഞതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിയടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. ഭക്ഷണം വിളമ്പാന്‍ നിന്നവരെയാണ് മദ്യപ സംഘം മര്‍ദിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ തുമ്പോളി തീര്‍ഥശേരിക്കു സമീപമുള്ള ഒരു വിവാഹവീട്ടിലാണ് സംഭവം.
read also : വിവാഹ സദ്യക്ക് പാത്രം തികഞ്ഞില്ല, പിന്നീട് പൊരിഞ്ഞ അടിയും; ശേഷം നടന്നതിങ്ങനെ
മര്‍ദനത്തില്‍ പരിക്കേറ്റ തുമ്പോളി വടക്കേയറ്റം വി.എ. ടോണി(21)യെയും മറ്റൊരു ബാലനെയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം തികയാഞ്ഞതില്‍ പ്രതിഷേധിച്ച് വിളമ്പാന്‍നിന്ന യൂണിഫോമിട്ടവരെയെല്ലാം മര്‍ദിക്കുകയായിരുന്നെന്നു പറയുന്നു. ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു.
Post Your Comments