ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തക നല്‍കി പരാതി താന്‍ മറച്ചു വയ്ക്കാന്‍ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പാര്‍ട്ടി വച്ച് പൊറുപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.
എംഎല്‍എയ്‌ക്കെതിരെയുള്ള പരാതി യുവതി ബൃന്ദയ്ക്കാണ് ആദ്യം അയച്ചിരുന്നത്. ഇതില്‍ ശശി അശ്ലീലമായി സംസാരിക്കുന്ന വീഡിയോയും ഉണ്ടെന്നാണ് സൂചന. എന്നാല്‍ നടപടി സ്വീകരിക്കാത്തതിനാല്‍ ജനറന്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് കൈമാറുകയായിരുന്നു. ഇതേസമയം പരാതി ലഭിച്ചിട്ട് മൂന്നാഴ്ചയായെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്.
ALSO READ: ലൈംഗികാരോപണ പരാതി : പാര്‍ട്ടിയുടെ അകത്തുള്ള കാര്യങ്ങൾ പുറത്തു വിടില്ല : പി കെ ശശി
Post Your Comments