ഹൈദരാബാദ്: തെലങ്കാനയിലെ സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര പരാതി. ഐസിയുവിൽ പ്രവേശിപ്പിച്ച രോഗിയെ എലി കടിച്ചുവെന്നാണ് പരാതി. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ഷെയ്ഖ് മുജീബ് എന്നയാളുടെ കാലുകളിലും കൈകളിലുമാണ് എലി കടിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ്.
എലി കടിച്ചതിന് പിന്നാലെ ഇയാളുടെ നില ഗുരുതരമായെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണിതെന്ന ആരോപണവും കുടുംബം ഉന്നയിക്കുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
Read Also: ആളെക്കൊല്ലി മോഴയെ പിടിക്കാന്‍ ദൗത്യസംഘം സജ്ജം, സിഗ്‌നല്‍ വനംവകുപ്പിന് കിട്ടി
Post Your Comments