പാലക്കാട്: തനിക്കെതിരായ ലൈംഗികാരോപണ പരാതി പാര്‍ട്ടി രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി. പാര്‍ട്ടിയുടെ അകത്തുള്ള കാര്യങ്ങള്‍ പുറത്തു പറയില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. താന്‍ തെറ്റായ വഴിയില്‍ സഞ്ചരിച്ചിട്ടില്ലെന്നും തന്നെ അനാവശ്യമായി വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആര്‍ജവം തനിക്കുണ്ടെന്നും പാര്‍ട്ടി തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ ഏത് നടപടിയും നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പൊതു ജീവിതം എല്ലാവര്ക്കും അറിയാവുന്നതാണ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഇത് രാഷ്ട്രീയമാണെന്ന് പ്രതിപക്ഷത്തുള്ള ചിലര്‍ തന്നോട് ഫോണിലൂടെ പറഞ്ഞിട്ടുണ്ട്.
തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമണിതെന്നും,താന്‍ ഈ കാര്യം അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും ശശി പറഞ്ഞു.
Post Your Comments