News

മിഠായിത്തെരുവില്‍ കടക്കാര്‍ മോശം വാക്കുകള്‍ ഉപയോഗിക്കുന്നെന്ന് പരാതി; നടപടിക്കൊരുങ്ങി പോലീസ്

കോഴിക്കോട്: മിഠായിത്തെരുവിലെത്തുന്നവരെ കടകളിലേക്ക് ആകര്‍ഷിക്കാന്‍ മോശം വാക്കുകള്‍ ഉപയോഗിക്കുന്നതായി പരാതി. തെരുവിലൂടെ നടന്നുപോകുന്നവരെ തടഞ്ഞുനിര്‍ത്തിയും ദ്വയാര്‍ഥപ്രയോഗത്തിലൂടെയുമെല്ലാം കടകളിലേക്ക് വിളിച്ചുകയറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. കഴിഞ്ഞദിവസം ഒരു സ്ത്രീ ഇത്തരത്തിലുള്ള മോശം ഇടപെടലുകളെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. മുന്നോട്ടുപോകാന്‍ വിടാതെ, തടഞ്ഞുനിര്‍ത്തിക്കൊണ്ടാണ് വിളിച്ചുകയറ്റുന്നവര്‍ നില്‍ക്കുന്നത്. ഇത് തെരുവിലേക്കും കടകളിലേക്കും എത്തുന്നവരെ അകറ്റുകയാണ് ചെയ്യുകയെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Read Also: ചായ നല്‍കിയില്ല: മരുമകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മായിഅമ്മ

തുടര്‍ന്നാണ് നടപടി ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചത്. സുഖകരമല്ലാത്തതും അശ്ലീലച്ചുവയുള്ളതുമായ വാക്കുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസും പറയുന്നുണ്ട്. കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് ഒരു കേസെടുത്തിരുന്നെന്ന് ടൗണ്‍ പോലീസ് അറിയിച്ചു. ഇത്തരം പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടാല്‍ വെള്ളിയാഴ്ചമുതല്‍ കര്‍ശനമായി നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

കടകളില്‍നിന്ന് വഴിയിലേക്കിറങ്ങി ആളുകളെ വിളിച്ചുകയറ്റേണ്ടെന്ന് നേരത്തേ വ്യാപാരികള്‍ തീരുമാനിച്ചിരുന്നു. നല്ല രീതിയിലായിരിക്കണം കച്ചവടമെന്നും ചീത്തപ്പേരുണ്ടാക്കുന്ന പ്രവൃത്തികള്‍ ഒഴിവാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മിഠായിത്തെരുവ് യൂണിറ്റ് പ്രസിഡന്റ് എ.വി.എം. കബീര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button