Latest NewsKerala

കാര്‍ മോഷ്ടിച്ച സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടി; സംഭവം ഇങ്ങനെ

കന്റോണ്‍മെന്റ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് പൊലീസ് വയര്‍ലെസ് മുഖേന

തിരുവനന്തപുരം: കാര്‍ മോഷ്ടിച്ച്‌ കടന്നു കളഞ്ഞ രണ്ടംഗ സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടി. സംഭവത്തിൽ മണ്ണന്തല സ്വദേശി അരുണ്‍ (30), ആനയറ സ്വദേശി ശ്രീകാന്ത് (31) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എകെജി സെന്ററിനും താലൂക്ക് ആശുപത്രിക്കും ഇടയില്‍ റോഡ് വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറാണ് യുവാക്കള്‍ മോഷ്ടിച്ചത്. കാര്‍ മോഷണം പോയ വിവരം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഉടമ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

ALSO READ: വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ മുഴുകി; കാര്‍ ബാങ്കിലേക്ക് ഇടിച്ചുകയറി

കന്റോണ്‍മെന്റ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് പൊലീസ് വയര്‍ലെസ് മുഖേന സന്ദേശം മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. പരുത്തിപ്പാറക്ക് സമീപം വെച്ച്‌ ഹൈവേ പൊലീസാണ് കാര്‍ പിന്തുടര്‍ന്ന് പിടികൂടിയത്. അറസ്റ്റിലായ അരുണ്‍ റിട്ടയേര്‍ഡ് എസ്‌ഐയുടെ മകനാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button