ദുബൈ: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ശ്രദ്ധിക്കരുതെന്ന് എത്ര പറഞ്ഞാലും ചിലര്‍ കേള്‍ക്കില്ല. അശ്രദ്ധ കാരണം ഉണ്ടാകുന്ന അപകടങ്ങള്‍ പെരുകുകയാണ്. ഇപ്പോഴിതാ മൊബൈല്‍ ഫോണില്‍ മുഴുകിയ ഡ്രൈവര്‍ കാര്‍ ബാങ്കിനകത്തേക്ക് ഇടിച്ചു കയറ്റി. ദുബൈയിലാണ് സംഭവം. ഫൂട്പാത്തും മറികടന്ന് ഇരുമ്പ് ഗേറ്റും തകര്‍ത്താണ് നിയന്ത്രണം വിട്ട കാര്‍ ബാങ്കിന്റെ എടിഎം വെച്ച ഭാഗത്തേക്ക് കയറിയത്. ദുബായ് ബുര്‍ജുമാന്‍ മാര്‍ക്കറ്റിംഗ് സെന്ററിന് സമീപം ഖാലിദ് ബിന്‍ വലീദ് റോഡിന് സമീപം കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.50ന് ആയിരുന്നു അപകടം.
എ.ടി.എമ്മിന് സമീപുണ്ടായിരുന്ന ഒരു ഉപയോക്താവിന് പരിക്കേറ്റു. വാഹനമോടിച്ച 51 കാരനായ ഡ്രൈവര്‍ക്കും പരിക്കുണ്ട്. അതേസമയം വൈദ്യ പരിശോധനയില്‍ മദ്യ ലഹരിയിലല്ല ഇയാള്‍ ഡ്രൈവ് ചെയ്തതെന്ന് തെളിഞ്ഞു. അലക്ഷ്യമായി ഡ്രൈവ് ചെയ്ത് വാഹനാപകടമുണ്ടാക്കിയതിന് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ദുബൈ സുരക്ഷാ വിഭാഗം ഔദ്യോഗിക വക്താവ് ലെഫ്. കേണല്‍ ഫൈസല്‍ അല്‍ഖാസിം പറഞ്ഞു.
Post Your Comments