തിരുവനന്തപുരം: ഇ കോമേഴ്‌സ് വെബ്‌സൈറ്റുകളുടെ സഹായത്തോടെ കാര്‍മോഷ്ടാക്കള്‍ പിടിയില്‍. സംസ്ഥാനത്ത് സെന്‍ട്രല്‍ ലോക്കിങ്ങും അലാറവുമുള്ള കാറുകളുടെ മോഷണം വ്യാപകമായതോടെയാണ് പോലീസ് ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ എത്തിയത്. കഴിഞ്ഞദിവസം തലസ്ഥാനത്ത് കാറുകള്‍ മോഷ്ടിക്കുന്ന അന്തസ്സംസ്ഥാനമോഷണ സംഘം പിടിയിലായിരുന്നു.
മോഷ്ടാക്കള്‍ അലാറം ഇല്ലാതാക്കി പൂട്ട് പൊളിക്കുന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് കാറിലെ പൂട്ട് പൊളിച്ചതെന്ന് പോലീസ് മനസിലാക്കി. ഇത്തരത്തില്‍ പൂട്ട് പൊളിക്കുന്ന യന്ത്രം ഓണ്‍ലൈനില്‍ ലഭ്യമാണെന്നറിഞ്ഞ പോലീസ് ഈ യന്ത്രം വാങ്ങിയവരുടെ പട്ടിക ശേഖരിച്ചു.
ഈ ഉപകരണം തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളി സ്വദേശി വാങ്ങിയതായി കണ്ടെത്തി. പിന്നീട് ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായി അന്വേഷണം. മോഷണം നടന്ന സ്ഥലങ്ങളിലെ ടവറുകളിലെല്ലാം ഈ ഫോണ്‍ എത്തിയതായി കണ്ടെത്തി.
ഇരുപത് മിനിറ്റാണ് ഓണ്‍ലൈനില്‍ വാങ്ങിയ ഇലക്ട്രോണിക്സ് ഉപകരണം ഉപയോഗിച്ച് കാറിന്റെ പൂട്ട് പൊളിക്കാന്‍ ഇവര്‍ എടുത്തിരുന്നത്. പരമേശ്വരന്റെ കാറില്‍ നിന്നും ഈ യന്ത്രവും നിരവധി മൊബൈലുകളും കാറിന്റെ ഗ്ലാസ് മുറിക്കുന്നതിനുള്ള യന്ത്രങ്ങളും കണ്ടെടുത്തു.
Post Your Comments