കോട്ടയം: മോഷണത്തിനായി മോഷ്ടാക്കാള്‍ ഒരോ ദിവസവും ഓരോ തന്ത്രങ്ങളാണ് പയറ്റുന്നത്. എന്നാല്‍ ചില തന്ത്രങ്ങള്‍ പരാജയപ്പെടുകയും പോലീസിന്റെ വലയിലാവുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ ഒരു വന്‍ മോഷണം നടത്തുകയും പോലീസിന്റെ പിടിയില്‍ അകപ്പെടുകയും ചെയ്ത മോഷ്ടാക്കളുടെ വാര്‍ത്തയാണിപ്പോള്‍ പുറത്ത് വരുന്നത്. കോട്ടയത്താണ് സംഭവം.
ഡോക്ടറുടെ മകളെ ട്യൂഷനു കൊണ്ടുപോകനെന്ന പേരില്‍ കാര്‍ മോഷ്ടിച്ചു കടന്ന ഇവരെ അടുവുല്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാങ്ങാനം സ്വദേശികളായ മനയ്ക്കല്‍ ആഷിക് ആന്റണി (32), ഭാര്യ സുമി (26), കല്ലിശേരി മേടം പ്രവീണ്‍ പുരുഷോത്തമന്‍ (32), നിലപ്പുറത്ത് സുമേഷ് രവീന്ദ്രന്‍ (28) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാറലില്‍ നിന്നാണിവരെ പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ടാണ് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ മുന്‍പില്‍ കിടന്നിരുന്ന കാര്‍ മോഷണം പോയത്.
ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ വനിതാ ഡോക്ടറുടെ കാറാണ് മോഷ്ടിച്ചത്. ഡോക്ടറുടെ മകളെ ട്യൂഷനു കൊണ്ടുപോകാനെന്ന പേരില്‍ സെക്യൂരിറ്റി ജീവനക്കാരനെ പറ്റിച്ചാണ് കാറുമായി കടന്നത്. തുടര്‍ന്ന് വീട്ടിലേക്കു മടങ്ങുന്നതിനായി ഡോക്ടര്‍ എത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. തുടര്‍ന്ന് ഡോക്ടര്‍ കോട്ടയം വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി. കാര്‍ മോഷ്ടിച്ചവരുടെ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ നടത്തിയ അന്വേഷണത്തില്‍ എംജി കോളനിയിലെ പാതയോരത്ത് കാര്‍ കണ്ടെത്തി. പിന്നീട് മൂന്നാര്‍ എംജി കോളനിയിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
Post Your Comments