ദുബായ്: ദുബായിൽ മോഷണസംഘം കടത്താൻ ശ്രമിച്ച 11മില്യൺ ദിർഹം വിലമതിപ്പുള 46 ആഡംബര കാറുകൾ പോലീസ് പിടികൂടി. ദുബായിൽ ആഡംബരകാറുകൾ മോഷ്ടിക്കുന്നത് പതിവായതോടെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മോഷണസംഘത്തിൽ ഉണ്ടായിരുന്നത്. നാല് സംഘങ്ങളായാണ് ഇവർ വാഹങ്ങൾ മോഷ്ടിച്ചിരുന്നത്. വിസിറ്റിങ് വിസയിൽ ദുബായിൽ എത്തിയ പ്രതികൾ ആഡംബര കാറുകൾ മാത്രമായിരുന്നു മോഷ്ടിച്ചിരുന്നത്. ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു മോഷണം. നാല് സംഘത്തിലും ഉണ്ടായിരുന്നവരെ പോലീസ് പിടികൂടി
ALSO READ: ദുബായിൽ കോടികണക്കിന് രൂപ തട്ടിയെടുത്ത പാക്ക് പൗരൻമാർക്ക് സംഭവിച്ചതിങ്ങനെ
#News | #DubaiPolice apprehend four gangs for stealing 46 luxury cars worth Dh11 millions. All thanks to the professional team work of #Dubai Police’s General Department of Criminal Investigation.#YourSecurityOurHappiness #SmartSecureTogether pic.twitter.com/laFOJLOp2f
— Dubai Policeشرطة دبي (@DubaiPoliceHQ) July 7, 2018
കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. പലയിടങ്ങളിൽ നിന്നാണ് സംഘം മോഷ്ടിച്ച കാറുകൾ കണ്ടെത്തിയത്. ദുബായ്, ഷാർജ, അജ്‌മാൻ പോലീസ് എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കപ്പലിൽ കടത്താൻ ശ്രമിച്ച 17 കാറുകൾ കണ്ടെത്തിയത്. മോഷണസംഘം ഉപയോഗിച്ചിരുന്ന നാല് കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments