ചാവക്കാട്: സൂപർമാർക്കറ്റ് ഉടമ നമസ്‌കാരത്തിന് പോയ തക്കം നോക്കി കവർച്ച. ഉടമയുടെ 2,10,000 രൂപ കവര്‍ന്നു. തളിക്കുളം സ്വദേശിയും തൊട്ടാപ്പില്‍ ഫെമിന സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുമായ കറുപ്പം വീട്ടില്‍ അബ്‌ദുല്‍ റസാഖിന്റെ പണമാണ് കവർന്നത്.
ALSO READ:വീണ്ടും വിജയിച്ച് ആളൂർ ; കവർച്ച കേസ് പ്രതികൾക്കു ജാമ്യം
നമസ്‌കാരത്തിന് പോയ സമയത്ത് അബ്‌ദുല്‍ റസാഖ് രണ്ടു ലക്ഷം രൂപ പ്ലാസ്‌റ്റിക് കവറിലക്കി കാറിന്റെ സീറ്റിനു താഴെ വയ്ക്കുകയായിരുന്നു. ഭാര്യാ സഹോദരന്റെ വീടുപണിക്കു ടൈല്‍സ് വാങ്ങുന്നതിനായുള്ള പണമായിരുന്നു. ഭാര്യയുമൊത്ത് ടൈല്‍സ് വാങ്ങുന്നതിനായി കടയിൽ എത്തിയെങ്കിലും നമസ്‌കാര സമയമായപ്പോള്‍ ഭാര്യയെ കടയില്‍ നിര്‍ത്തി റസാഖ് പള്ളിയിലേക്ക് പോകുകയായിരുന്നു. നമസ്‌കാരത്തിന് ശേഷം കാറിൽ എത്തി പരിശോധിച്ചപ്പോഴാണ് കവർച്ച നടന്നതായി മനസിലായത്. രണ്ടു ലക്ഷം രൂപയും പഴ്‌സിലുണ്ടായിരുന്ന 10,000 രൂപയും നഷ്‌ടപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.
Post Your Comments