ഗാസിയാബാദ്: ബീഹാറിലെ ഭര്‍ഭാനയില്‍ നിന്ന് യു.പി.യിലെ ഗാസിയാബാദിലേക്ക് കുടിയേറി പാര്‍ത്ത ഒരു കുടുംബം.മൂന്ന് പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന സന്തുഷ്ടകുടുംബം. യുവാവായ കുടുംബനാഥന്‍ അടുത്തുള്ള ദണ്ഡെഹരെയെന്ന ഗ്രാമത്തില്‍ നടത്തിയിരുന്ന കട ആയിരുന്നു ഏക ഉപജീവനമാർഗം. എന്നാൽ മൂന്നു കുട്ടികളെ കൂടാതെ നാലാമത് ഒരു കുട്ടി കൂടെ എത്തുന്നു എന്നറിഞ്ഞതോടെ ഭർത്താവിന്റെ നിറം മാറി. പിന്നീടുളള ഒരോ ദിനങ്ങളും ആ കുടുംബത്തില്‍ സ്വരചേര്‍ച്ചയില്ലായ്മയുടെ നാളുകളായിരുന്നു. രാജീവും ഭാര്യയായ സഞ്ജനയും അന്നുമുതല്‍ ഒന്നും രണ്ടും പറഞ്ഞ് വഴക്കടിക്കാന്‍ തുടങ്ങി.
Also Read: അര്‍ണാബ് ഗോസ്വാമിയ്ക്ക് വക്കീല്‍നോട്ടീസ്
കുടുംബനാഥനായ രാജീവ് പോദ്ദറിന്റെ ആവശ്യം ഗര്‍ഭം ധരിച്ചിരിക്കുന്ന നാലാമത്തെ കുട്ടിയെ നശിപ്പിക്കണമെന്നായിരുന്നു. എന്നാല്‍ ഭാര്യയായ സഞ്ജന ഇതിന് തയ്യാറായിരുന്നില്ല. ഇരുവരും തമ്മില്‍ അന്നുമുതല്‍ കടുത്ത വാക്കേറ്റവും ശാരീരികോപദ്രവങ്ങളും തുടർന്നു. ഇക്കഴിഞ്ഞ 25 ന് ശനിയാഴ്ച രാത്രിയാണ് ക്രൂരമായ കുറ്റകൃത്യം അരങ്ങേറിയത്. അന്ന് രാത്രി ഇരുവരും തമ്മില്‍ കടുത്ത വാക്കേറ്റമുണ്ടായി. സഞ്ജന കുട്ടിയെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കില്ല എന്ന തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു. നിയന്ത്രണം വിട്ട രാജീവ് കൈയ്യില്‍ കിട്ടിയ മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് തന്റെ ഗർഭിണിയായ ഭാര്യയെ കുത്തി. മാരകമായി മുറിവേററ സഞ്ജന രക്തം വാര്‍ന്ന് മരിച്ചു.
പോലീസ് പിടിക്കുമെന്ന ഭീതിയില്‍ രാജീവ് തന്റെ ഭാര്യയുടെ മൃതശരീരം ചാക്കില്‍കെട്ടിയ ശേഷം സ്വന്തം ബെക്കില്‍ കയററി സമീപമുളള ഓടയില്‍ നിക്ഷേക്കുകയായിരുന്നു. എന്നിട്ട് ഒന്നും അറിയാത്ത ഭാവത്തില്‍ പോലീസ് സ്‌റേറഷനില്‍ എത്തി തന്റെ ഭാര്യയെ കാണാനില്ലയെന്ന് പരാതിപ്പെടുകയും ചെയ്തു. പിന്നാലെ തന്നെ കൊല്ലപ്പെട്ട സഞ്ജനയുടെ ബന്ധുക്കള്‍ അവരുടെ മരണം കൊലപാതകമാണെന്ന് പോലീസില്‍ പരാതിപ്പെട്ടു.
Also Read:പ്രവേശന പരീക്ഷകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സൗജന്യ കോച്ചിങ് സെന്ററുകള്‍ ആരംഭിക്കുന്നു
പോലീസ് പിന്നീട് വിശദമായി പലരേയും ചോദ്യം ചെയ്തു ഒപ്പം കാണാനില്ലയെന്ന പരാതിയുമായി എത്തിയ സജ്ജനയുടെ ഭര്‍ത്താവ് രാജീവിനെയും ചോദ്യം ചെയ്തു. തുടര്‍ന്നാണ് പോലീസ് ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന കൊലപാതക രഹസ്യം പുറത്ത് വന്നത്. നാലാമതൊരു കുട്ടിയെ വേണ്ടായെന്ന ആവശ്യത്തെ നിരാകരിച്ചതിന്റെ ദേഷ്യത്തില്‍ താന്‍ തന്നെ സജ്ജനയെ കുത്തികൊലപ്പെടുത്തി ചാക്കില്‍കെട്ടി ഓടയില്‍ ഇടുകയായിരുന്നുവെന്ന് രാജീവ് പോലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭർത്താവ് രാജീവ് പോദ്ദറിനെ (35) പോലീസ് അറസ്‌ററ് ചെയ്തു.
Post Your Comments