ന്യൂഡല്‍ഹി : മോമോ ചലഞ്ച് പോലെയുള്ള ഗെയിമുകൾ വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുകളുമായി ഐടി മന്ത്രാലയം. മോമോ, ബ്ലൂ വെയിന്‍ തുടങ്ങിയ ഗെയിമുകളെക്കുറിച്ച് കുട്ടികളോട് സംസാരിക്കരുതെന്നും ഇത് അവരുടെ താല്‍പര്യം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, ഓണ്‍ലൈനുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുക, മറ്റാരെങ്കിലും വരുമ്പോള്‍ കമ്പ്യൂട്ടർ സ്‌ക്രീന്‍ മാറ്റിപ്പിടിക്കുക തുടങ്ങിയ ലക്ഷണങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഐടി മന്ത്രാലയം പുറത്തു വിട്ട നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
Read also: ഭീതി പരത്തി കൊലയാളി മോമോ ഇന്ത്യയിലും;സംസ്ഥാനത്ത് രണ്ട് മരണം
എപ്പോഴും സങ്കടപ്പെട്ടിരിക്കുക, ദൈന്യം ദിന കാര്യങ്ങളില്‍ നിന്നും അകലുക, കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും പെട്ടെന്ന് അകന്നു പോകുക, പെട്ടെന്ന് ദേഷ്യപ്പെടുക, ശരീരത്തിൽ മുറിവുകൾ പ്രത്യക്ഷപ്പെടുക എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ വിദഗ്ധരുടെ നിര്‍ദ്ദേശം തേടണം. ജീവനു തന്നെ ഹാനികരമാകുന്ന തരത്തിലുള്ള നിരവധി ചലഞ്ചുകളാണ് മോമോ ആവശ്യപ്പെടുന്നത്. ഭീകരമായ ഫോട്ടോകളും വീഡിയോകളും അയക്കാന്‍ ആവശ്യപ്പെട്ട് ചലഞ്ച് ചെയ്യുന്നതാണ് ഇതിന്റെ രീതി. ആളുകളുടെ സ്വകാര്യ വിവരങ്ങളടക്കം ഇതിലൂടെ തട്ടിയെടുക്കാൻ കഴിയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Post Your Comments