തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിലെ ശുചീകരണത്തിന് തലസ്ഥാന നഗരിയില്‍ നിന്ന് നാലായിരം പേര്‍ ഇറങ്ങുന്നു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിാണ് 4000 പേരുടെ സന്നദ്ധ സംഘങ്ങള്‍ ശുചീകരണത്തിന് ഇറങ്ങുന്നത്. ജില്ലയിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും നിന്നുള്ള സന്നദ്ധ സംഘം ചെങ്ങന്നൂര്‍ മേഖല കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനം നടത്തും. 25 ഓഗസ്റ്റ് മുതല്‍ ഈ മാസം 30 വരെ ശുചീകരണ പ്രവര്‍ത്തനം നടത്താനാണു ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു.
പ്രളയബാധിത ജില്ലകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരം ജില്ലയുടെ പങ്കാളിത്തം സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
read also : സര്‍ക്കാരിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം
മണ്‍വെട്ടി, പിക്കാസ്, വെട്ടുകത്തി, ജനറേറ്റര്‍, പവര്‍ സ്‌പ്രേ, പമ്പ് ശുചീകരണ വസ്തുക്കള്‍, ഭക്ഷ്യസാധനങ്ങള്‍ തുടങ്ങിയവയുമായി പോകുന്ന സംഘം രണ്ടു ദിവസം അവിടെ തങ്ങിയാകും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങിയവരും സംഘത്തിലുണ്ടാകും. ഇവര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പിനും മറ്റ് ആരോഗ്യ സുരക്ഷാ കാര്യങ്ങള്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി.
Post Your Comments