Latest NewsKerala

വ്യവസായ വകുപ്പില്‍ ജയരാജന്‍ തിരിച്ചെത്തി; മറ്റു വകുപ്പുകളിലും മാറ്റം

വിദ്യാഭ്യാസ വകുപ്പ് പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിങ്ങനെ രണ്ടായി വിഭജിച്ചു

തിരുവനന്തപുരം : നീണ്ട ഇടവേളയ്ക്ക് ശേഷം പഴയ വകുപ്പില്‍ തന്നെ ഇ. പി ജയരാജന്‍ സത്യ പ്രതിജ്ഞ ചെയ്തു. പിണറായി വിജയന്‍ സര്‍ക്കാരിലെ ഇരുപതാമത്തെ മന്ത്രിയായാണ്  ജയരാജന്‍ ഇന്ന് അധികാരമേറ്റത്. ജയരാജന്റെ മന്ത്രിസഭയിലേക്കുള്ള രണ്ടാമത്തെ തിരിച്ചു വരവാണിത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകള്‍ തന്നെയാണ് അദ്ദേഹത്തിന് ലഭിക്കുക.

ALSO READ:ഇ.പി. ജയരാജന്‍ ഇന്ന് സ്ഥാനമേല്‍ക്കും; സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം

ജയരാജന്‍ തിരിച്ചെത്തിയതോടെ, മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വന്നു. നിലവില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എ സി മൊയ്തീന്‍ ഇനിമുതല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാകും. വിദ്യാഭ്യാസ വകുപ്പ് പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിങ്ങനെ രണ്ടായി വിഭജിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന് ഇനി മുതല്‍ പൊതു വിദ്യാഭ്യാസത്തിന്റെ ചുമതല മാത്രമാകും ഉണ്ടാവുക. തദ്ദേശ വകുപ്പിന്റെ ചുമതലയിലുണ്ടായിരുന്ന കെ ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിയായും മാറും. എന്‍ട്രന്‍സ് പരീക്ഷ, ന്യൂനപക്ഷ ക്ഷേമം, വഖഫ് തുടങ്ങിയവയുടെ ചുമതലയും ജലീലിന് ലഭിക്കും.

മന്ത്രിമാരുടെ മാറിയ വകുപ്പുകള്‍ ഇങ്ങനെ:

ഇ.പി. ജയരാജന്‍: വ്യവസായം, വാണിജ്യം, ഹാന്‍ഡ്‌ലൂം-ടെക്‌സ്‌റ്റൈല്‍സ്, ഖാദി-ഗ്രാമവ്യവസായം, മൈനിങ് ആന്‍ഡ് ജിയോളജി, കായികം-യുവജനക്ഷേമം.

എ.സി. മൊയ്തീന്‍: പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പറേഷന്‍, ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ്, റീജനല്‍ ഡെവലപ്‌മെന്റ് അതോറിറ്റീസ്, ഗ്രാമവികസനം, കില.

കെ.ടി. ജലീല്‍: കൊളീജിയറ്റ് എജുക്കേഷന്‍, സാങ്കേതിക വിദ്യാഭ്യാസം, കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ്, മെഡിക്കല്‍ ഒഴികെയുള്ള സര്‍വകലാശാലകള്‍, എന്‍ട്രന്‍സ് പരീക്ഷ, ന്യൂനപക്ഷ ക്ഷേമം, വഖഫ്- ഹജ്ജ് തീര്‍ഥാടനം.

പ്രൊഫ. സി.രവീന്ദ്രനാഥ്: പൊതുവിദ്യാഭ്യാസം, സാക്ഷരത പ്രസ്ഥാനം, നാഷനല്‍ കേഡറ്റ് കോര്‍പ്‌സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button