തിരുവനന്തപുരം: പാവപ്പെട്ടവരുടെ കാര്യങ്ങള്‍ക്കാണ് കേരളത്തിലെ മന്ത്രിമാര്‍ മുന്‍ഗണന നല്‍കുന്നത്. അതാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ഐ. എം. ജിയില്‍ നടക്കുന്ന മന്ത്രിസഭാംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തെ പരിശീലനമാണ് ഐ. എം. ജിയില്‍ നടക്കുന്നത്.
Also Read:ഞാൻ കരുതുന്നത് ഇത് വളരെ ശരിയായ തീരുമാനമാണെന്നാണ്: കോഹ്‌ലിയുടെ തീരുമാനം സ്വാഗതം ചെയ്ത് ലാറ
‘തിരഞ്ഞെടുപ്പില്‍ ചേരി തിരിഞ്ഞ് മത്സരിച്ച്, സര്‍ക്കാരിനെ അധികാരത്തിലേറ്റാനും അധികാരത്തിലേറ്റാതിരിക്കാനും ശ്രമിച്ചവരുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലേറിക്കഴിഞ്ഞാല്‍ ഈ രണ്ടു ചേരികളുമില്ല. പിന്നീട് മുന്നിലുള്ളത് ജനങ്ങള്‍ മാത്രമാണ്. അപ്പോള്‍ ഏതെങ്കിലും തരത്തിലെ വേർതിരിവുകൾ പാടില്ല. മന്ത്രിമാര്‍ക്ക് ജനങ്ങള്‍ക്കിടില്‍ പ്രവര്‍ത്തിച്ചതിന്റെ വലിയ അനുഭവ പരിചയം ഉണ്ടാവു’മെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഭരണപരമായ കാര്യങ്ങളില്‍ മന്ത്രിമാരെപ്പോലെതന്നെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി കാര്യങ്ങള്‍ നടപ്പാക്കാനാവില്ല. ഉദ്യോഗസ്ഥരുടെ അഭിപ്രായം നല്ലതാണെന്ന് കണ്ടാല്‍ അത് മന്ത്രിമാര്‍ സ്വീകരിക്കണം. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫിന്റെ ആശയം മുന്നോട്ടു വച്ചത് ഒരു ഉദ്യോഗസ്ഥനായിരുന്നു. മന്ത്രിമാര്‍ക്ക് ഇത്തരത്തില്‍ നല്ല ബന്ധം ഉദ്യോഗസ്ഥരുമായി വേണ’മെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments