തിരുവനന്തപുരം: സരിത പറയും പോലെ വായിൽ തോന്നുന്നത് വിളിച്ച് പറയുന്നവളല്ല സ്വപ്ന സുരേഷെന്നും സ്വപ്നയുടെ കൈയിൽ എല്ലാ തെളിവും ഉണ്ടെന്നും വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സ്വപനയ്ക്ക് മുന്നിൽ മൗനം വിദ്വാന് ഭൂഷണം എന്നാണ് സിപിഎം നയമെന്നും നാണവും മാനവും ഉളുപ്പും ഇല്ലെന്ന നിലയിലാണ് സിപിഎം എന്നും സുധാകരൻ പറഞ്ഞു.
‘മൂന്ന് മന്ത്രിമാർ സ്വപ്നയോട് പെരുമാറിയത് അറിഞ്ഞപ്പോൾ ലജ്ജിച്ച് പോയി. തോമസ് ഐസക്കിനോട് ബഹുമാനം ഉണ്ടായിരുന്നു. വേണമായിരുന്നോ ഇതൊക്കെ? ശ്രീരാമകൃഷ്ണൻ കുടിച്ച്, സ്വപ്നയുടെ മുറിയിൽ കിടന്നില്ലേ. മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത് ഭയം കൊണ്ടാണ്. സ്വപ്നയുടെ പുസ്തകം വാങ്ങി എല്ലാവരും വായിക്കണം,’ കെ സുധാകരൻ പറഞ്ഞു.
ആഭ്യന്തര സൂചികകൾ ഇടിഞ്ഞു, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പിണറായി ഭരണത്തിൽ കേരളം മാഫിയകളുടെ നാടായി മാറിയെന്നും സുധാകരൻ ആരോപിച്ചു. മുഖ്യമന്ത്രി കൊള്ളയ്ക്ക് കൂട്ട് നിൽക്കുകയാണെന്നും പിണറായി വിജയൻ ഭരണം മകൾക്കും കുടുംബത്തിനും വേണ്ടി മാറ്റി വെച്ചുവെന്നും സുധാകരൻ പറഞ്ഞു. സമാധാനമായി ജീവിക്കാനുള്ള സാമൂഹ്യ അന്തരീക്ഷം കേരളത്തിൽ ഇല്ലെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസ് ക്രിമിനലുകളുടെ സങ്കേതമാണെന്നും കെ സുധാകരൻ പറഞ്ഞു.
Post Your Comments