KeralaLatest News

തോന്നുന്നത് പോലെ ആളുകളെ നിയമിക്കരുത്, പരിധി നിശ്ചയിക്കണം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് വിഷയത്തില്‍ കോടതി

കൊച്ചി: തോന്നുന്നത് പോലെ കണക്കില്ലാതെ ആളുകളെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിക്കുന്നതില്‍ പരിധി നിശ്ചയിക്കണമെന്നും കോടതി വ്യക്തമാക്കി. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട ഹര്‍‌ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. അതേസമയം, പേഴ്‌സണല്‍ സ്റ്റാഫ് നിയമനം സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളി.

എന്നാല്‍, നിയമനത്തിന് നിയന്ത്രണം വേണമെന്നും കോടതി നിര്‍ദേശിച്ചു. മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കെല്ലാം ഈ നിയന്ത്രണം ബാധകമാകണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി ജി അരുണ്‍, ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹ‌ര്‍ജി പരിഗണിച്ചത്.

കൊച്ചിയിലെ ആന്റി കറപ്‌ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റാണ് ഹര്‍ജി നല്‍കിയത്. പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്നും പേഴ്‌സണല്‍ സ്റ്റാഫിനുള്ള പെന്‍ഷന്‍ റദ്ദാക്കണമെന്നും ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button