KeralaLatest NewsNews

ഭരണത്തിലെ പ്രകടനം മെച്ചപ്പെടുത്താൻ മന്ത്രിമാർക്ക് മൂന്ന് ദിവസത്തെ പരിശീലനം

തിരുവനന്തപുരം : സംസ്ഥാനത്ത് മന്ത്രിമാർക്കുളള പരിശീലന ക്ലാസുകൾ ഇന്ന് ആരംഭിക്കും. മൂന്ന് ദിവസമാണ് ക്ലാസുകൾ. ഐഎംജിയുടെ നേതൃത്വത്തിലുളള പരിശീലന പരിപാടിയിൽ 10 സെഷനുകളാണുള്ളത്. മുൻ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ, നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് എന്നിവരുൾപ്പടെയുള്ള പ്രമുഖരാണ് ക്ലാസുകൾ നയിക്കുന്നത്.

സമൂഹ മാധ്യമങ്ങളുടെ സാധ്യതകളും വെല്ലുവിളികളും അടക്കമുളള വിഷയങ്ങളിലാണ് ക്ലാസുകൾ. ഭരണ സംവിധാനത്തെ കുറിച്ച് മന്ത്രിമാർക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ക്ലാസുകളിൽ മന്ത്രിമാർ പങ്കെടുക്കണമെന്ന നിർദേശം മുഖ്യമന്ത്രി തന്നെ കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ നൽകിയിരുന്നു. ഭരണ സംവിധാനത്തെ മനസിലാക്കൽ സെഷൻ മുൻ ക്യാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖരൻ നയിക്കും. ദുരന്തവേളകളിൽ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ച് മുരളി തുമ്മാരകുടി ക്ലാസെടുക്കും.

Read Also  :  അര്‍ധരാത്രിയോടെ ആക്ടീവ് ആകും, ക്ലബ് ഹൗസിലെ ‘റെഡ് റൂമുകള്‍’ അതിരുവിടുന്നു: ഹണി ട്രാപ്പിലേക്ക് നയിക്കും? പോലീസ് നിരീക്ഷണം

ടീം ലീഡർ എന്ന നിലയിൽ മന്ത്രിമാർ, ഇ ഗവേണൻസ്, മിനിസ്റ്റേഴ്സ് ഹൈ പെർഫോ മേഴ്സ്, ഫണ്ടിംഗ് ഏജൻസീസ് ആൻറ് പ്രൊജക്ട് കൾച്ചർ, മിനി സ്റ്റേഴ്സ് ആൻറ് ബ്യൂറോ ക്രാറ്റ്സ്, പദ്ധതി നടത്തിപ്പിലെ വെല്ലുവിളികൾ, സാമൂഹിക മാധ്യമങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ വെല്ലു വിളികളും എന്നിവയാണ് മറ്റു പാഠ്യ വിഷയങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button