Kerala

മാഹിയിൽ നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

തലശ്ശേരി ജഗന്നാഥ ക്ഷേത്ര ചിറയിൽ വെച്ച് നടന്ന റവന്യൂ ജില്ലാ സ്കൂള്‍ നീന്തൽ മത്സരത്തിനിടെയാണ് സംഭവം

കണ്ണൂർ: നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. ന്യൂ മാഹി എംഎം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി റിഥ്വിക് രാജാണ് മരിച്ചത്. തലശ്ശേരി ജഗന്നാഥ ക്ഷേത്ര ചിറയിൽ വെച്ച് നടന്ന റവന്യൂ ജില്ലാ സ്കൂള്‍ നീന്തൽ മത്സരത്തിനിടെയാണ് സംഭവം. കനത്ത മഴയുള്ളപ്പോൾ മത്സരം സംഘടിപ്പിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഒരു സുരക്ഷാ സംവിധാനങ്ങളും മത്സരം നടക്കുമ്പോൾ ഉണ്ടായിരുന്നില്ല എന്നുള്ളതും പ്രതിഷേധത്തിന് വഴിതെളിച്ചു.

Read also: യുഎഇയിലെ കടലിൽ മുങ്ങിത്താണ വിദേശി യുവാവിനെ രക്ഷപ്പെടുത്തി

തലശ്ശേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രണ്ട് മണിക്കൂറിലധികം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button