
മുംബൈ: 2017 ലെ ഫുട്ബോളര്‍ ഒഫ് ദ ഇയറായി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛെത്രിയെ ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ തിരഞ്ഞെടുത്തു. കമലാദേവിയാണ് വനിതാ ഫുട്ബോളര്‍ ഒഫ് ദ ഇയര്‍. ചെന്നൈയിന്‍ എഫ്.സി.യുടെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ അനിരുദ്ധ് താപ്പ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും ഇ. പന്തോയി വനിതകളിൽ മികച്ച യുവതാരത്തിനുള്ള അവാർഡും സ്വന്തമാക്കി.
Read also: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് വിജയം ആരാധകര്‍ക്ക് സമ്മാനിച്ച് നായകന്‍ സുനില്‍ ഛേത്രി
ഗ്രാസ് റൂട്ട് ഡെവലപ്പ്മെന്റിനുള്ള ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ പുരസ്കാരം കേരള ഫുട്ബോള്‍ അസോസിയേഷന്‍ സ്വന്തമാക്കി. സി. ആര്‍. ശ്രീകൃഷ്ണ മികച്ച റഫറിക്കുള്ള അവാർഡും സുമന്ത ദത്ത അസിസ്റ്റന്റ് റഫറിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.
Post Your Comments