അബുദാബി : പ്രായപൂര്‍ത്തിയാകാത്ത 342 പേരാണ് മാതാപിതാക്കളുടെ വാഹനങ്ങളുമായി നിരത്തിലിറങ്ങി അബുദാബി പൊലീസിന്റെ പിടിയിലായത്. 2018 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിന്റെ കണക്കാണിത്. ഈ കാലയളവില്‍ 17 വാഹനാപകടങ്ങളാണ് ഇവര്‍ വരുത്തിവെച്ചതെന്ന് അബുദാബി പൊലീസ് പറഞ്ഞു.
കുട്ടികളെ മാതാപിതാക്കള്‍ നിയന്ത്രിയ്ക്കാത്തതും, കുട്ടികള്‍ അവരുടെ നിയന്ത്രണത്തില്‍ വരാത്തതും വളരെ ദു:ഖകരമായ അവസ്ഥയാണെന്ന് ബ്രിഗേഡിയര്‍ ഖലീഫ അല്‍ ഖൈലി പറഞ്ഞു. മിക്ക കേസുകളിലും ഏതെങ്കിലും തരത്തിലുള്ള സുരക്ഷ ഇല്ലാതെയാണ് കുട്ടികള്‍ വണ്ടി ഓടിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മതിയായ സുരക്ഷയില്ലാതെ വണ്ടിയോടിച്ചിരുന്ന 256 പേര്‍ പൊലീസ് അറസ്റ്റിലായിരുന്നു. രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വണ്ടിയെടുക്കില്ലെന്ന് പൊലീസിനും രക്ഷിതാക്കള്‍ക്കും മുന്നില്‍ വെച്ച് ഇവര്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ബാക്കിയുള്ള 86 പേര്‍ ലൈസന്‍സ് ഇല്ലാതെയാണ് വണ്ടിയോടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments