അബുദാബി: ആഢംബര കാറിലെത്തി ഭിക്ഷാടനം നടത്തിയിരുന്ന സ്ത്രീ അറസ്റ്റിൽ. അബുദാബി പോലീസാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഒരു വർഷമായി ഭിക്ഷാടനം തൊഴിലാക്കിയ സ്ത്രീയാണ് അറസ്റ്റിലായത്.
Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : പ്രതിക്ക് നൂറ് വർഷം കഠിന തടവും പിഴയും
ആഴ്ചകളായി ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു. ആരാധനാലയങ്ങൾക്ക് മുൻപിലാണ് ഇവർ ഭിക്ഷാടനം നടത്തിയിരുന്നത്. ഭിക്ഷാടനം ചെയ്യുന്ന സ്ഥലത്തു നിന്നു വളരെ ദൂരെ ആഢംബര കാർ നിർത്തിയിട്ട് ഇവിടെ നിന്നും നടന്നാണ് സ്ത്രീ മേഖലയിലേക്കെത്തിയിരുന്നത്. സ്ത്രീയെ സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഇവർ വലയിലായത്.
യുഎഇയിൽ ഭിക്ഷാടനം നടത്തുന്നത് ഗുരുതര നിയമലംഘനമാണ്. ഓൺലൈൻ മാധ്യമങ്ങളിലെ ഭിക്ഷാടനവും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നവർക്ക് 3 മാസം തടവും 10000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. ഓൺലൈൻ ഭിക്ഷാടർക്കെതിരെ ഐടി നിയമ പ്രകാരമാണ് കേസെടുക്കുക.
ഓൺലൈൻ വഴി പിരിവോ ഭിക്ഷാടനമോ ശ്രദ്ധയിൽപ്പെട്ടാൽ അബുദാബി പൊലീസിന്റെ 999 നമ്പരിൽ അറിയിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകി.
Post Your Comments