അബുദാബി: ഫോൺകെണിയിൽ കുടുക്കി പണം തട്ടിപ്പ്. ജനങ്ങൾ തട്ടിപ്പ് സംഘത്തെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. സ്മാർട്ട് ഫോൺ ഹാക്ക് ചെയ്തു സ്വകാര്യ വിവരങ്ങൾ ചോർത്തി ഭീഷണിപ്പെടുത്തുന്നവരും സജീവമാണ്. സ്ത്രീകളുടെ ആകർഷക ചിത്രം നൽകി പ്രലോഭിപ്പിച്ചു പണം തട്ടുന്നവരും ഭക്ഷണത്തിനു മോഹിപ്പിക്കുന്ന വിലക്കുറവ് വാഗ്ദാനം ചെയ്തു പണം തട്ടുന്നവരും സജീവമാണെന്നാണ് അബുദാബി പോലീസ് ചൂണ്ടിക്കാട്ടുന്നത്.
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്ന സൗഹൃദ അഭ്യർഥനകൾ ഒന്നും ചിന്തിക്കാതെ സ്വീകരിക്കുന്നത് അപകടങ്ങളെ സ്വയം വിളിച്ചു വരുത്തലാണെന്ന് പോലീസ് ഓർമ്മിപ്പിച്ചു. ഇത്തരം സാഹചര്യങ്ങൾ വരുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. വ്യാജസന്ദേശങ്ങളോ മോഹന വാഗ്ദാനങ്ങളോ വന്നാൽ ആരും പ്രതികരിക്കരുത്. ഇത്തരം സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിന്റെ ടോൾ ഫ്രീ നമ്പറിൽ അറിയിക്കണം. നമ്പർ 800 26 26. മൊബൈൽ സന്ദേശം വഴിയും അബുദാബി പോലീസ് സ്മാർട് ആപ് വഴിയും വിവരങ്ങൾ അറിയിക്കാമെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read Also: കൊട്ടാരക്കരയിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ അഞ്ചു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
Post Your Comments