UAELatest NewsNewsInternationalGulf

മുന്നറിയിപ്പില്ലാതെ ലെയ്ൻ മാറരുത്: വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണമെന്ന് അബുദാബി പോലീസ്

അബുദാബി: മുന്നറിയിപ്പില്ലാതെ പെട്ടെന്നു ലെയ്ൻ മാറരുതെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്. ഇത് ഗുരുതര അപകടങ്ങൾക്ക് വഴി വെയ്ക്കുന്നതായി പോലീസ് ചൂണ്ടിക്കാട്ടി. അപകട ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചാണ് പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുകയും ലെയ്ൻ മാറുന്നതിനു മുൻപ് ദിശാസൂചകാ വെളിച്ചം (സിഗ്‌നൽ) ഇടുകയും ചെയ്യണമെന്നും പോലീസ് അറിയിച്ചു.

Read Also: സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്നും നാല് പുതുമുഖങ്ങള്‍, പാര്‍ട്ടിയെ നയിക്കാന്‍ സീതാറാം യെച്ചൂരി തന്നെ

ഓരോ റോഡിലെയും വേഗപരിധി പാലിക്കണമെന്നും അബുദാബി പോലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. ഗതാഗത നിയമം പാലിച്ച് വാഹനമോടിച്ച് സ്വന്തം സുരക്ഷയും മറ്റു യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കണമെന്നും അധികൃതർ വിശദമാക്കി.

Read Also: ജോസഫൈൻ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലപാടെടുത്തു: പിണറായി വിജയൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button