Latest NewsUAENewsInternationalGulf

വ്യാജ വെബ്സൈറ്റ് ലിങ്കുകൾ: മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: വ്യാജ വെബ്‌സൈറ്റ് ലിങ്കുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. സർക്കാർ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ കോളുകളെക്കുറിച്ചും, വ്യാജ വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകളെക്കുറിച്ചും ജാഗ്രത പുലർത്തണമെന്നാണ് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് നൽകിയ മുന്നറിയിപ്പ്.

Read Also: പിണറായി സര്‍ക്കാരിന് കെ ഫോണ്‍, കെ റെയില്‍ കെ അപ്പം പോലെ കെ പപ്പടവും : പരിഹാസവുമായി അഞ്ജുവിന്റെ കുറിപ്പ്

പൊതുജനങ്ങളെ കബളിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട്, സർക്കാർ ഏജൻസികൾക്ക് സമാനമായ ആനുകൂല്യങ്ങളുള്ള വ്യാജ സേവനങ്ങളും പ്രലോഭനങ്ങളും ഉൾക്കൊള്ളുന്ന എസ്എംഎസ് സന്ദേശങ്ങൾ വഴി ലഭിക്കുന്ന വ്യാജ വെബ്‌സൈറ്റ് ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് അഭ്യർത്ഥിച്ചു. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ നേടിയ ശേഷം, ഇരകളെ കബളിപ്പിച്ച് കൊണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് തട്ടിപ്പ് സംഘങ്ങൾ ഉപയോഗിക്കുന്ന പുതിയ രീതികളെക്കുറിച്ചും പോലീസ് മുന്നറിയിപ്പ് നൽകി.

Read Also: പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോലിന് പകരം പ്രദർശിപ്പിക്കേണ്ടിയിരുന്നത് ഇന്ത്യൻ ഭരണഘടന ആയിരുന്നു: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button