കോഴഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇടനിലക്കാരാക്കി ലഹരി വില്പന വൻ തോതിൽ നടത്തുന്നതായി പരാതി. നിരോധിത ലഹരി ഉത്പന്നങ്ങള്‍ കുട്ടികള്‍ മുഖേന വില്പനയ്ക്കെത്തിക്കുന്ന സംഘം പല പ്രദേശങ്ങളിലും സജീവമാണ്. സ്കൂള്‍, കോളജ് കുട്ടികളെയാണ് സംഘം ലക്ഷ്യമിടുന്നത്.
ആവശ്യക്കാര്‍ക്ക് ബൈക്കിലും കാറിലുമായാണ് സാധനങ്ങള്‍ എത്തിക്കുന്നത്. കുട്ടികള്‍ക്ക് മിഠായികളും മധുരപലഹാരങ്ങളും നല്കി ലഹരി നിശ്ചിത സ്ഥലങ്ങളില്‍ ഇവരെക്കൊണ്ട് എത്തിപ്പിക്കുകയുമാണ് ചെയ്യുന്നത്. ക്രമേണ കുട്ടികളെ ഇരകളാക്കുന്നതാണ് ഇവരുടെ രീതിയെന്നും പറയുന്നു.
Read Also : സ്വബോധമുള്ള ആരെങ്കിലും സ്വപ്നയെ വേണ്ടത്ര താമസ സൗകര്യമില്ലാത്ത മൂന്നാറിലേക്ക് ക്ഷണിക്കുമോ? – തോമസ് ഐസക്ക്
മയക്കുമരുന്നുകളുടെ വില്പന ചിറയിറമ്പിലെ നാലുമണിക്കാറ്റ് റോഡ്, ചുവട്ടുപാറ, ചരല്‍ക്കുന്ന്, മാലൂര്‍ പരുത്തിമുക്ക് എന്നിവിടങ്ങളിലാണ് സജീവം.
മെട്രോ നഗരങ്ങളില്‍ നിന്നു നാട്ടിലെത്തിയവരാണ് ഇത്തരം ലഹരിവില്പനയുടെ പിന്നിലുള്ളതെന്നും സമീപജില്ലകളില്‍ നിന്നുപോലും യുവാക്കളടക്കം ആവശ്യക്കാരായി സ്ഥലത്തെത്തുന്നതായും പറയുന്നു.
Post Your Comments