KeralaLatest NewsNews

റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തിയിടരുത്: മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: എമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ നിർത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ഓടിക്കൊണ്ടിരിക്കുന്ന ഒരു റോഡിൽ പെട്ടെന്ന് ഒരു വാഹനം നിർത്തുന്നത് മൂലമുണ്ടാകുന്ന ഒരു അപകടത്തിന്റെ ദൃശ്യം പങ്കുവെച്ചു കൊണ്ടാണ് പോലീസ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.

Read Also: ഇന്തോനേഷ്യയിലെ ഗ്രാൻഡ് മോസ്‌ക്കിന്റെ താഴികക്കുടം തകർന്നു വീഴുന്ന ദൃശ്യങ്ങൾ: ദുരൂഹമായി കാരണം, 2002 ലും സംഭവിച്ചു!

വാഹനമോടിക്കുന്നതിനിടയിൽ പെട്ടെന്ന് റോഡിൽ വാഹനങ്ങൾ നിർത്തുന്നത് അപകടത്തിനിടയാക്കുമെന്ന് പോലീസ് വ്യക്തമാക്കി. അകാരണമായി റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തുന്നവർക്ക് 1000 ദിർഹം പിഴയും, ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Also: ബംഗാളില്‍ നിന്നും ടാറ്റയെ പറഞ്ഞുവിട്ടത് സിപിഎം, നിരവധിപ്പേരുടെ തൊഴിലവസരം നഷ്ടപ്പെടുത്തി: രൂക്ഷവിമർശനവുമായി മമത ബാനര്‍ജി

shortlink

Related Articles

Post Your Comments

Related Articles


Back to top button