Latest NewsUAENewsInternationalGulf

റോഡിന് മധ്യത്തിൽ വാഹനം നിർത്തരുത്: മുന്നറിയിപ്പുമായി പോലീസ്

അബുദാബി: എമിറേറ്റിലെ റോഡുകളുടെ മധ്യത്തിൽ വാഹനം നിർത്തരുതെന്ന് നിർദ്ദേശം നൽകി അബുദാബി പോലീസ്. റോഡുകളുടെ നടുവിൽ വാഹനങ്ങൾ നിർത്തുന്നത് ഉൾപ്പടെയുള്ള അലക്ഷ്യമായ ഡ്രൈവിംഗ് ശീലങ്ങൾ വരുത്തിവെക്കുന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

Read Also: ശ്രീ അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത് ഗീതയുടെ വിവാഹത്തിനു സാക്ഷിയാകാന്‍ കഴിഞ്ഞതിൽ സന്തോഷം: കുഞ്ഞാലിക്കുട്ടി

റോഡിൽ പെട്ടെന്ന് നിർത്തുന്ന ഒരു വാഹനം വരുത്തുന്ന അപകടത്തിന്റെ ദൃശ്യങ്ങളും പോലീസ് പങ്കുവെച്ചിട്ടുണ്ട്. ഒരു സാഹചര്യത്തിലും റോഡുകളുടെ മധ്യത്തിൽ വാഹനം നിർത്തരുത്. അടിയന്തിര സാഹചര്യങ്ങളിൽ ഡ്രൈവർമാർ തങ്ങളുടെ വാഹനം ഏറ്റവും അടുത്തുള്ള എക്‌സിറ്റ് ലക്ഷ്യമാക്കി ഡ്രൈവ് ചെയ്യണമെന്നും പോലീസ് നിർദ്ദേശം നൽകി.

വാഹനം തീർത്തും നീക്കാനാകാത്ത അടിയന്തിര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ കൺട്രോൾ സെന്ററുമായി ഉടൻ തന്നെ ബന്ധപ്പെടണമെന്നും പോലീസ് ആവശ്യപ്പെട്ടു.

Read Also: മകളുടെ വിവാഹത്തിന് പിന്നാലെ അമ്മ ഒളിച്ചോടി: തന്റെ 6 കുട്ടികളുടെ അമ്മയെത്തേടി ഭർത്താവിന്റെ പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button