മുംബൈ: നായകന്റെ തോളിലേറി ഇന്ത്യ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കി. നായകന് സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളിലാണ് കെനിയയ്ക്കെതിരെ ഇന്ത്യയുടെ ജയം. കളിയുടെ ആദ്യ പകുതിയിലായിരുന്നു ഇരു ഗോളുകളും പിറന്നത്.
read also: ഇത്തരത്തില്‍ എന്നും പിന്തുണ ലഭിച്ചാൽ മൈതാനത്ത് ജീവൻ സമർപ്പിച്ചും കളിക്കുമെന്ന് സുനില്‍ ഛേത്രി
കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. ബോക്സിന് പുറത്തുനിന്നെടുത്ത ഫ്രീകിക്കിലൂടെയാണ് ഛേത്രി ആദ്യ ഗോള്‍ നേടിയത്. പിന്നീട് ഇന്ത്യ പ്രിതിരോധത്തിലേക്ക് വലിഞ്ഞു. എങ്കിലും അവസരം കിട്ടിയപ്പോഴൊക്കെ ഇന്ത്യ കെനിയന്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചു കയറി. 28-ാം മിനിറ്റില്‍ ഛേത്രി വീണ്ടും എതിര് വല കുലുക്കി. ഒരു ഗോളെങ്കിലും മടക്കാന്‍ കെനിയ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധ നിരയെ മറികടക്കാനായില്ല. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കെനിയ തോല്‍വി വഴങ്ങി.
മെസിയുടെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് ഇപ്പോള്‍ സുനില്‍ ഛേത്രി. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് ഛേത്രി മെസിയുമായി പങ്കുവെച്ചിരിക്കുന്നത്.
Post Your Comments