ഈ വർഷം നടക്കാനിരിക്കുന്ന കോപ്പാ അമേരിക്കയിൽ 10 ടീമുകൾ മാത്രമേ പങ്കെടുക്കുള്ളുവെന്ന് ലാറ്റിനമേരിക്കൻ ഫുട്ബോൾ നേതൃത്വമായ കോൺമിബോൾ അറിയിച്ചു. അതിഥി രാജ്യങ്ങളായെത്തുന്ന ടീമുകളെ കണ്ടെത്താനാകാത്തതിലാണ് 10 ടീമുകളെ വച്ച് തന്നെ ടൂർണമെന്റ് നടത്താൻ തീരുമാനായത്. അർജന്റീന – കൊളംബിയ എന്നിവിടങ്ങളിലായാണ് ഇക്കുറി കോപ്പാ നടക്കാനിരുന്നത്. ഇതിൽ 10 ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് പുറമെ ഓസ്ട്രേലിയ, ഖത്തർ എന്നീ രാജ്യങ്ങളെയും ക്ഷണിച്ചിരുന്നു.
എന്നാൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്നതിനാൽ ഇരു രാജ്യങ്ങളും പിന്മാറി. ഇതോടെ അവസരം ഇന്ത്യയെ തേടിയെത്തി. എന്നാൽ കോപ്പാ അമേരിക്കയും ലോകകപ്പ് യോഗ്യത മത്സരങ്ങളും അടുത്തടുത്തായതിനാൽ ഇന്ത്യയും കോൺമിബോളിന് ഉറപ്പുനൽകിയില്ല. മറ്റ് രാജ്യങ്ങളെ ക്ഷണിച്ച് കൊണ്ടുവരാനുള്ള കോൺമിബോളിന്റെ ശ്രമം പരാജയപ്പെട്ടു. ഇതോടെയാണ് ഇക്കുറി 10 ലാറ്റിനമേരിക്കൻ ടീമുകൾ മാത്രം മതിയെന്ന തീരുമാനം കൈകൊണ്ടത്. ജൂൺ 13-നാണ് കോപ്പാ അമേരിക്ക തുടങ്ങുന്നത്. ജൂലായ് 10 നാണ് കലാശക്കൊട്ട്.
Post Your Comments