ദോഹ: 2026 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ. യുഎസ്-മെക്‌സിക്കോ-കാനഡ ലോകകപ്പില്‍ 16 ടീമുകള്‍ക്ക് കൂടി യോഗ്യത നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഫന്റീനോയുടെ പരാമര്‍ശം. ഇന്ത്യന്‍ ഫുട്‌ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാന്‍ ഫിഫ വലിയ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്റ് ഉറപ്പ് നല്‍കി. ഇന്‍സ്റ്റഗ്രാമില്‍ ഫുട്‌ബോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഇന്‍ഫന്റീനോയുടെ മറുപടി.
‘ഉടന്‍ തന്നെ അതുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അടുത്ത പുരുഷ ലോകകപ്പ് 2026ലാണ്. 32ന് പകരം 48 ടീമുകള്‍ ഉണ്ടാകും. അതുകൊണ്ട് തീര്‍ച്ചയായും ഇന്ത്യക്ക് യോഗ്യത നേടാന്‍ ഒരു സാധ്യതയുണ്ട്. പക്ഷെ, ഫിഫയുടെ ഇന്ത്യന്‍ ആരാധകര്‍ക്കായി ഞങ്ങള്‍ക്ക് നല്‍കാന്‍ പറ്റുന്ന ഉറപ്പ് ഇതാണ്. ഫിഫ വലിയ തോതില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പോകുകയാണ്’.
‘ഇന്ത്യന്‍ ഫുട്‌ബോളിനെ ഏറെ വലുതാക്കാനുണ്ട്. വലിയൊരു രാജ്യമായ ഇന്ത്യയിലെ ഫുട്‌ബോള്‍ ഗംഭീരമാകേണ്ടതുണ്ട്. അതോടൊപ്പം തന്നെ മികച്ചൊരു ഫുട്‌ബോള്‍ ടീമും. അതുകൊണ്ട് ഞങ്ങള്‍ അതിന്റെ പണിപ്പുരയിലാണ്’ ഇന്‍ഫന്റീനോ പറഞ്ഞു.
Read Also:- സെറിബ്രൽ പാൾസി ബാധിച്ച മകന്‍റെ വിശപ്പടക്കാൻ അമ്മ ചോദിച്ചത് 500 രൂപ എന്നാൽ, അക്കൗണ്ടിലെത്തിയത് 51 ലക്ഷം
അതേസമയം, ലോകകപ്പ് സംഘാടനത്തില്‍ ഖത്തറിനും അദ്ദേഹം നന്ദി പറഞ്ഞു. ‘ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തര്‍ സമ്മാനിച്ചത്. എല്ലാവരെയും ഹൃദ്യമായാണ് ഖത്തര്‍ സ്വീകരിച്ചത്. എങ്ങനെയാണ് ഫുട്ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്നത് എന്ന് ഖത്തര്‍ കാണിച്ചു തന്നു’ ഇന്‍ഫന്റീനോ പറഞ്ഞു.
Post Your Comments