ചേര്‍ത്തല: ജഡ്ജി നിയമനം സുതാര്യമാക്കാനായി വിലപ്പെട്ട നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് ജസ്റ്റിസ് കെമാല്‍ പാഷ. നിയമനത്തിനായി സ്വതന്ത്ര കമ്മീഷന്‍ രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചേര്‍ത്തല ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച എ സുബ്രഹ്മണ്യന്‍ അനുസ്മരണ ചടങ്ങില്‍ ഇന്ത്യന്‍ ജുഡീഷ്യറിയും രാഷ്ട്രീയവും എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
read also: വിരമിക്കലിന് ശേഷം പലതും തുറന്നു പറയാനുണ്ട് : ജസ്റ്റിസ് കമാല്‍ പാഷയുടെ വാക്കുകള്‍ ഇങ്ങനെ
വിരമിച്ച ജഡ്ജിമാരെ ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റി രൂപീകരിച്ച് നിയമിതരാകേണ്ടവരുടെ പശ്ചാത്തലം വിശദമായി പരിശോധിച്ചു തയാറാക്കുന്ന പട്ടികയില്‍നിന്നു നിയമനം നടത്തുന്നതാണ് ഉചിതം. സമൂഹം അംഗീകരിക്കുന്നതും കഴിവുള്ളവരുമായവരെ ഇത്തരത്തില്‍ കണ്ടെത്താനാകും. രാഷ്ട്രീയക്കാരുള്‍പ്പെട്ട കൊളിജിയം ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്താന്‍ സാധ്യത ഏറെയാണ്. സ്വതന്ത്രമായി അഭിപ്രായം പറയുന്ന തന്നെ കോടതി അലക്ഷ്യത്തില്‍ കുടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments