Latest NewsKeralaIndia

പി.സി ജോർജിന് ജാമ്യം നൽകിയതിനെ പിന്തുണച്ച് ജസ്റ്റിസ് കെമാൽ പാഷ

പി.സി.ജോർജ്ജിന് ജാമ്യം അനുവദിച്ച ജുഡീഷ്യൽ ഫാസ്റ്റ് കൽസ് മജിസ്‌ട്രേറ്റ് കോടതി കർശന ജാമ്യ വ്യവസ്ഥകൾ വച്ചിരുന്നു.

കൊച്ചി: പി.സി ജോർജിന് ജാമ്യം നൽകിയതിൽ അസ്വാഭാവികതയില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ കേൾക്കാതെയും ജാമ്യം നൽകാൻ മജിസ്‌ട്രേറ്റിന് ഈ കേസിൽ അധികാരമുണ്ടെന്ന് കെമാൽ പാഷ പറഞ്ഞു. അവധി ദിവസങ്ങളിൽ ഹാജരാകാൻ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ നിർബന്ധിക്കാനാകില്ലെന്നും ജസ്റ്റിസ് കെമാൽ പാഷ ഒരു ചാനലിനോട് പറഞ്ഞു.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിലാണ് പി.സി ജോർജിനെ പൊലീസ് പുലർച്ചെയെത്തി വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് തിരുവനന്തപുരം എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പിസി ജോർജിന് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു. പി.സി.ജോർജ്ജിന് ജാമ്യം അനുവദിച്ച ജുഡീഷ്യൽ ഫാസ്റ്റ് കൽസ് മജിസ്‌ട്രേറ്റ് കോടതി കർശന ജാമ്യ വ്യവസ്ഥകൾ വച്ചിരുന്നു.

ഏതെങ്കിലും വേദികളിൽ അത് ലംഘിക്കപ്പെടുന്നോയെന്നും പൊലീസ് നിരീക്ഷിച്ചു വരികയാണ്. കോടതി അവധിയായതിനാൽ ചൊവ്വാഴ്ച്ചയാകും ജാമ്യ ഉത്തരവിന്റെ പകർപ്പ് ലഭിക്കുക. അത് ലഭിച്ച ശേഷം അപ്പീൽ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. ഇതിനിടെ പിസിക്കെതിരെ വീണ്ടും പരാതിയുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ അന്‍വര്‍ഷാ പാലോട് രംഗത്തെത്തിയിട്ടുണ്ട്. വിദ്വേഷ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന ജോര്‍ജിന്‍റെ നിലപാട് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നാണ് അൻവറിന്റെ പരാതിയിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button