കൊച്ചി: ജനങ്ങള്‍ക്ക് വിശ്വാസം പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിയെയാണ്… വൈരുദ്ധ്യ പ്രസ്താവനകള്‍ വിശ്വാസ്യത നഷ്ടപ്പെടുത്തും, പൗരത്വ നിയമഭേദഗതി നിയമത്തെ കുറിച്ച് ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് പറയാനുള്ള വസ്തുതകള്‍ ഇങ്ങനെ. നരേന്ദ്ര മോദിയെ ജനങ്ങള്‍ വിശ്വസിക്കുന്നത് ഇന്ത്യന്‍ പ്രധാനമന്തിയായതുകൊണ്ടാണ്. പൗരത്വ നിയമം സംബന്ധിച്ച് പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ പ്രധാനമന്ത്രിയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
Read also : വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണനെതിരെ വേണു ബാലകൃഷ്ണനെതിരെ കേസ് എടുത്ത നടപടി; വിമര്‍ശനവുമായി കമാല്‍ പാഷ
പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ ഉന്നത സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ആദ്യം പ്രതിഷേധവുമായി രംഗത്ത് വരുന്നത് അവര്‍ക്ക് വിവരം ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികരണ ശേഷിയില്ലാത്ത കാശ്മീരിലെ പാവങ്ങളെ അടിച്ചമര്‍ത്തിയ പോലെ നടക്കുമെന്ന് കരുതിയാണ് രാജ്യത്ത് ഇപ്പോള്‍ ഈ വിഷയവുമായി ഇറങ്ങിയത്. ഇവിടത്തെ ജനങ്ങള്‍ ഒരു സമൂഹത്തെ ഒറ്റപ്പെടുത്തുന്നില്ല എന്ന് ഭരണകൂടത്തിന് മനസിലായെന്ന് കമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു
Post Your Comments