കോഴിക്കോട്: തന്റെ വിരമിക്കലിന് ശേഷം പലതും തുറന്നു പറയാനുണ്ട്. ജസ്റ്റിസ് കമാല്‍ പാഷ പറയുന്നു. വിശ്രമജീവിതം നയിക്കുമ്പോള്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്ന ജഡ്ജിമാര്‍ക്ക് പലതും തുറന്ന് പറയാനും സ്വതന്ത്രമായി നീതി നടപ്പാക്കാനുമാവില്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ജഡ്ജിമാര്‍ വിമര്ശനത്തിനതീതരല്ലെന്നും തെറ്റ് ചെയ്യുന്നവരെ വിമര്‍ശിക്കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടുവരണമെന്നും കമാല്‍ പാഷ ചൂണ്ടിക്കാട്ടി.
ജഡ്ജിമാരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും പബ്ലിക് സെര്‍വന്റുമാര്‍ മാത്രമാണ് അവര്‍ അരുതാത്തത് ചെയ്താല്‍ വിമര്‍ശിക്കാനും നിരൂപണം നടത്താനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വിരമിക്കലിന് ശേഷം താന്‍
സര്‍ക്കാരില്‍ നിന്ന് ഒരാനുകൂല്യവും പ്രതീക്ഷിക്കുന്നില്ലെന്നും അതിനാല്‍ തന്നെ സ്വതന്ത്രമായി നീതി നടപ്പാക്കാന്‍ കഴിയുമെന്നും ജസ്റ്റിസ് കമാല്‍ പാഷ വ്യക്തമാക്കി.
തനിക്ക് പറയാന്‍ ഏറെയുണ്ട് എന്നാല്‍ ഒരു സംവിധാനത്തിന് കീഴിലായതിനാല്‍ പലതും തുറന്ന് പറയാനാവില്ല. സര്‍വീസില്‍ നിന്ന് മാന്യമായി പടിയിറങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും പാഷ കൂട്ടിചേര്‍ത്തു
Post Your Comments