Gulf

റംസാനോടനുബന്ധിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ മെച്ചപ്പെട്ട സേവനവുമായി അബുദാബി പോലീസ്

അബുദാബി: റംസാനിൽ ജനങ്ങളുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാൻ കൂടുതൽ മെച്ചപ്പെട്ട സേവനവുമായി അബുദാബി പോലീസ്. വിശുദ്ധ മാസത്തിൽ ജനങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ സമഗ്രമായ സുരക്ഷാ പദ്ധതിയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അബുദാബി പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ അലി അൽ ഷെരീഫി വ്യക്തമാക്കി. ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ ഭിക്ഷാടനവും യാചനയും തടയാനും പൊലീസ് നടപടി സ്വീകരിക്കും.

Read Also: നാലുമാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ

പൊതുജനങ്ങളെ സഹായിക്കാൻ അബുദാബി പോലീസിന്റെ സേവനം ഇപ്പോഴും ലഭ്യമാണെന്നും 999 എന്ന നമ്പറിൽ അടിയന്തിര സഹായത്തിന് പൊലീസിനെ ഏതു സമയത്തും വിളിക്കാമെന്നും അധികൃതർ അറിയിച്ചു. റംസാൻ മാസത്തിൽ രാത്രിയിലെ തറാവീഹ് നമസ്‌കാര സമയത്ത് റോഡുകളിൽ വാഹനം പാർക്കു ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ അബുദാബി പൊലീസിന്റെ ‘നമ്മൾ എല്ലാം പൊലീസ്’ പദ്ധതിയിൽ സ്വയം സേവനത്തിന് സന്നദ്ധരായവരുടെ സഹകരണത്തോടെ ഇഫ്ത്താർ ഭക്ഷണ കിറ്റുകളുടെ വിതരണവും നടപ്പാക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button