ചൈന: മകനെ വിളിക്കനെന്ന് കള്ളം പറഞ്ഞ് സ്കൂളിൽ കയറിയ യുവാവ് ഒൻപത് കുട്ടികളെ കുത്തിക്കൊന്നു. യുവാവിന്റെ ആക്രമണത്തിൽ 10കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഷാനക്സി പ്രവിശ്യയിലുള്ള മിഷി കൺട്രി പബ്ലിക് സ്കൂളിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തെ തുടർന്ന് പോലീസ് 28കാരനായ യുവാവിനെ പിടികൂടി. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും, ഇത്തരം ഒരു ക്രൂരത കാണിച്ചതിന് പിന്നിലെ കാരണം പ്രതി പറഞ്ഞിട്ടില്ല.
ALSO READ: സുഹൃത്തിനെ കുത്തിക്കൊന്നു
ആക്രമണത്തിൽ ഏഴ് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും മരിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇത്തരം സംഭവങ്ങൾ ചൈനയിൽ അത്ര ഒറ്റപ്പെട്ട ഒന്നല്ല. ഫെബ്രുവരിയിൽ, യുവാവ് ഒരു പെൺകുട്ടിയെ നടുറോഡിൽ കുത്തിക്കൊല്ലുകയും 12പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു . ഇതേ രീതിയിലുള്ള നിരവധി അക്രമങ്ങൾ ചൈനയിൽ പതിവായി നടക്കാറുണ്ട്.
Post Your Comments