മലപ്പുറം•കുറ്റിപ്പുറം കൈതൃക്കോവില് അങ്ങാടിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് കൊല്ലപ്പെട്ടു. കുറ്റിപ്പുറം കൈതൃക്കോവിൽ സ്വദേശി പുത്തൻകോട്ടിൽ ലത്തീഫ് (45) ആണു മരിച്ചത്.
കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് സംഭവം. ലത്തീഫും അയല്‍വാസിയും സുഹൃത്തുമായ തൈക്കാട്ടില്‍ അബു (51) വും തമ്മില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ച് വാക്ക് തര്‍ക്കമുണ്ടായിരുന്നു. വാക്കേറ്റത്തിനിടെ അബു കത്തിയെടുത്ത് ലത്തീഫിനെ കുത്തുകയായിരുന്നു. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് സംഭവം.
കുത്തേറ്റ ലത്തീഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: സെജിന. മക്കൾ: സെഫീൽ, സെഫ്നീദ്, സെൻഹ.
Post Your Comments