KeralaLatest NewsNews

ഏപ്രില്‍ മുതല്‍ റേഷന്‍കടയില്‍ മണ്ണെണ്ണ വില്‍പന നിര്‍ത്തുന്നുവോ?

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ മുതല്‍ റേഷന്‍ കടകളില്‍ മണ്ണെണ്ണ വില്‍പ്പന നിര്‍ത്താന്‍ സാധ്യത. 200ലിറ്ററിന്റെ ഒരു ബാരല്‍ മണ്ണെണ്ണ വിറ്റാല്‍ വ്യാപാരികള്‍ക്ക് കമ്മിഷനായി ലഭിക്കുന്നത് വെറും 70 രൂപമാത്രമാണ്. ഒരു ബാരല്‍ മണ്ണെണ്ണ കടയിലെത്തിക്കണമെങ്കില്‍ വാഹനത്തിനും കയറ്റിറക്കിനുമായി ശരാശരി ചെലവ് 300 രൂപയും. ബാരലിന് 400 രൂപയെങ്കിലും കമ്മിഷന്‍ ഏര്‍പ്പെടുത്തിയാലേ മണ്ണെണ്ണ വിതരണം നടത്താനാവൂ എന്നാണ് വ്യാപാരികള്‍ അപ്പോള്‍ പറയുന്നത്. കഴിഞ്ഞ 11, 12 തീയതികളില്‍ കായംകുളത്ത് നടന്ന ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നേതൃപഠനക്യാമ്പിലാണ് ഇത്തരത്തിലൊരു തീരുമാനമുണ്ടായത്.

Also Read : സംസ്ഥാനത്തെ റേഷന്‍ കടകളില്‍ 13 കോടി രൂപയുടെ അട്ടിമറി

അതേസമയം കേരളത്തില്‍ മാത്രമല്ല മണ്ണെണ്ണ വിതരണത്തിലെ അനശ്ചിതത്വം നിലനില്‍ക്കുന്നത് എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ആന്ധ്രയില്‍ 2017 മാര്‍ച്ചിനുശേഷം റേഷന്‍ കടവഴി മണ്ണെണ്ണ വിതരണമില്ല. കേരളത്തിന്റെ ക്വാട്ട ഈ മാര്‍ച്ചോടെ അവസാനിക്കും. 2017 മാര്‍ച്ചില്‍ സംസ്ഥാനത്തിനുള്ള റേഷന്‍ മണ്ണെണ്ണ വിഹിതം 16,908 കിലോലിറ്ററില്‍നിന്ന് 15,456 കിലോലിറ്ററായി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.

also Read :  റേഷന്‍ കടയിലെ അസഭ്യം; കടയുടെ അംഗീകാരം റദ്ദാക്കി

റേഷന്‍കട വഴി ലിറ്ററിന് 22 രൂപ നിരക്കിലാണ് മണ്ണെണ്ണ വില്‍ക്കുന്നത്. പൊതുവിപണിയില്‍ 60 രൂപ വരെയാണ് വില. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് നാലുലിറ്ററും വൈദ്യുതീകരിച്ചതിന് അരലിറ്ററുമാണ് വിഹിതം. അതേസമയം റേഷന്‍ കടകളിലൂടെയുള്ള ധാന്യവിതരണം ഏപ്രില്‍ ഒന്നു മുതല്‍ ഇ-പോസ് യന്ത്രം വഴിയാക്കാനൊരുങ്ങുകയാണ്. എന്നാല്‍, ഇതില്‍ മണ്ണെണ്ണ ഉള്‍പ്പെടുത്തിയിട്ടില്ല. പഴയതുപോലെ ബില്‍, ലെഡ്ജര്‍, നാള്‍വഴി എന്നിവ കടയുടമ തയ്യാറാക്കി സൂക്ഷിച്ച് മണ്ണെണ്ണ വില്‍ക്കണമെന്നാണ് പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ നല്‍കുന്ന നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button