പത്തനംതിട്ട: കുടുംബ വഴക്കിനെ തുടർന്ന് ദേഹത്ത് ഭാര്യ മണ്ണെണ്ണ ഒഴിച്ചപ്പോൾ തീപ്പെട്ടി ഉരച്ചു കത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭർത്താവിന് ജീവപര്യന്തവും 10,000 രൂപ പിഴ വിധിച്ചു. ആറന്മുള ഇലന്തൂർ മേക്ക് പുളിന്തിട്ട ഗോപസദനം വീട്ടിലെ ഷീലാകുമാരി (45) മരിച്ച സംഭവത്തിൽ ഭർത്താവ് ഗോപകുമാറിനെയാണ് കോടതി ശിക്ഷിച്ചത്.
പത്തനംതിട്ട അഡീഷനല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് (രണ്ട്) കോടതി ജഡ്ജി പിപി പൂജയുടേതാണ് വിധി. പിഴയടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഒരു വർഷം കഠിനതടവു കൂടി അനുഭവിക്കണം.
read also: പ്രസവം നിര്‍ത്താൻ ശസ്ത്രക്രിയ: ആലപ്പുഴയില്‍ യുവതി മരിച്ചു, ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍
2016 ഫെബ്രുവരി 21ന് കേസിനാസ്പദമായ സംഭവം. കുടുംബ വഴക്കിനിടെ ഭാര്യയോട് ഇറങ്ങിപ്പോകാൻ പ്രതി ആവശ്യപ്പെട്ടു. ഇതിനിടെ അടുക്കളയില്‍ കുപ്പിയില്‍ സൂക്ഷിച്ച മണ്ണെണ്ണയെടുത്ത് ഷീല ദേഹത്തൊഴിക്കുകയായിരുന്നു. അടുത്തു നിന്ന ഗോപകുമാർ തീപ്പെട്ടിക്കൊള്ളി ഉരച്ച് ദേഹത്തേക്കിട്ടു. രക്ഷപ്പെടാൻ അടുക്കളവാതിലിലൂടെ മുറ്റത്തേക്ക് ഓടിയ ഷീലയെ പ്രതി പിന്തുടർന്ന് കൊല്ലണമെന്ന ഉദ്യോശ്യത്തോടെ വീണ്ടും തീപ്പെട്ടിക്കൊള്ളി കത്തിച്ച് ശരീരത്തിലേക്കിട്ടു. മാരകമായി പൊള്ളലേറ്റ ഷീലാകുമാരി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മാർച്ച് ഒന്നിന് മരിച്ചു.
Post Your Comments